ന്യൂഡൽഹി: ചൈനീസ് വായ്പ ആപുകളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അഞ്ചിടത്ത് ഇ.ഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൊബൈൽ ആപുകളിലൂടെ വായ്പ എടുത്തവരെ തട്ടിക്കൊണ്ട് പോയതിനും ഉപദ്രവിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ ചൈനീസ് സ്ഥാപനങ്ങളാണ് ഇത്തരം വായ്പ ആപുകൾ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായതായി ഇ.ഡി അറിയിച്ചു.
ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിച്ച് അവരെ ഡമ്മി ഡയറക്ടർമാരാക്കിയാണ് കമ്പനികൾ തട്ടിപ്പ് നടത്തിയത്. വിവിധ വ്യാജ മെർച്ചന്റ് ഐ.ഡികളും ഇവർ ഉണ്ടാക്കിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ചാണ് ആദ്യം വിവരം നൽകിയത്. തുടർന്ന് ഇ.ഡി റെയ്ഡ് നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.