ന്യൂഡൽഹി: റോബർട്ട് വാദ്രക്കെതിരെ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് . ഇന്ത്യക്ക് പുറത്തുള്ള സ്വത്ത് വകകളെ കുറിച്ചുള്ള വിവരങ്ങൾ റൈഡിലൂടെ ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മ െൻറ് അറിയിച്ചു. കഴിഞ്ഞ ദിവസം എക്സിറ്റ് പോൾ ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് വാദ്രയുടെ ഡൽഹിയിലെ ഒ ാഫീസിലും സഹായികളുടെ നോയ്ഡ, ബെംഗളൂരു എന്നിവടങ്ങളിലെ വസതികളിലും പരിശോധന നടത്തിയത്.
പരിശോധനകളിൽ സുപ്രധ ാന വിവരങ്ങൾ ലഭിച്ചതായാണ് വിവരം. വാദ്രയുടെ ലണ്ടനിലെ സ്വത്ത് വകകളെ കുറിച്ചുള്ള രേഖകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ആയുധ ഇടപാടിൽ വാദ്രക്ക് കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച് ലണ്ടനിൽ വീട് വാങ്ങിയെന്നുമാണ് എൻഫോഴ്സ്മെൻറിെൻറ പ്രാഥമിക നിഗമനം. വിവാദ ആയുധ ഇടനിലക്കാരൻ സഞ്ജീവ ഭണ്ഡാരിയുമായി വാദ്രക്ക് ബന്ധമുണ്ടായിരുന്നുവെന്നും അവർ ആരോപിക്കുന്നു.
അഴിമതി തടയൽ നിയമപ്രകാരമാണ് നടപടികളെന്നും ലഭിച്ചിട്ടുള്ള തെളിവുകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അറിയിച്ചു. വാദ്രയുടെ സഹായിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ശർമയുടെ വസതിയിലും ഇന്ന് എൻഫോഴ്സ്മെൻറ് റൈഡ് നടത്തിയിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വാദ്രക്കെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നാണ് കോൺഗ്രസ് പറയുന്നത്. എക്സിറ്റ് പോൾ ഫലം മറച്ചുവെക്കാനാണ് ബി.ജെ.പിയുടെ ഇത്തരം നീക്കമെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ യഥാർഥ ഫലം വരുേമ്പാൾ മോദിയും ബി.ജെ.പിയും എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ഇന്ന് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.