റായ്ഗഡ്​ മണ്ണിടിച്ചിൽ; തിരച്ചിൽ അവസാനിപ്പിച്ചു; 78 പേരെ കണ്ടെത്താനായില്ല

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലു​ള്ള ഇ​ർ​ഷാ​ൽ​വാ​ഡി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത്​ ദു​ര​ന്ത​നി​വാ​ര​ണ സേ​ന തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. 78ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, 57 പേ​രെ കാ​ണാ​നി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ന​ത്ത മ​ഴ​യും ദു​ർ​ഗ​ന്ധ​വും കാ​ര​ണം തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​യാ​ണ്​ വി​വ​രം.

റാ​യ്ഗ​ഡ് ര​ക്ഷാ​ക​ർ​തൃ മ​ന്ത്രി ഉ​ദ​യ്​ സാ​മ​ന്താ​ണ്​ തി​ര​ച്ചി​ൽ മ​തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച വ​രെ 27 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. റാ​യ്ഗ​ഡി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

Tags:    
News Summary - Raigad landslide- The search was stopped-78 people could not be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.