ന്യൂഡൽഹി: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലയുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം തിങ്കളാഴ്ച. മകൻ ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
രാജ്യവ്യാപകമായി ആറുമണിക്കൂർ ട്രെയിൻ തടയുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. രാവിലെ 10 മുതൽ ലഖിംപൂർ ഖേരി വിഷയത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
നിരവധി പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്. എന്നാൽ, കേന്ദ്ര മന്ത്രിസഭയിൽ അജയ് മിശ്ര തുടരുേമ്പാൾ നീതി ലഭ്യമാകില്ലെന്ന് കർഷക സംഘടനകൾ പറഞ്ഞു.
ഒക്ടോബർ മൂന്നിനാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതിഷേധവുമായെത്തിയ കർഷകർക്ക് ഇടയിലേക്ക് ആശിഷ് മിശ്രയുടെ കാർ പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തിൽ നാലു കർഷകർ ഉൾപ്പെടെ എട്ടുപേർക്ക് ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.