ന്യൂഡൽഹി: സ്റ്റേഷൻ കൗണ്ടർ വഴി നൽകുന്ന റിസർവേഷൻ ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. സേവനകേന്ദ്രങ്ങൾ വഴി ടിക്കറ്റ് നൽകലും വെള്ളിയാഴ്ച ആരംഭിക്കും. കേരളത്തിൽ രണ്ട് ജനശതാബ്ദി ട്രെയിനുകൾക്ക് പുറേമ മൂന്ന് സംസ്ഥാനന്തര ദീർഘദൂര ട്രെയിനുകളും ജൂൺ ഒന്നു മുതൽ ഓടിത്തുടങ്ങുന്ന 200 പ്രത്യേക ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെട്ടു. കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കിയ പട്ടികയിലുള്ളത്. 30 ദിവസം മുമ്പ് വരെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
നിസാമുദ്ദീൻ എറണാകുളം മംഗള എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് െഎ.ആർ.സി.ടി.സി വെബ്സൈറ്റിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. നേരത്തേ ഈ ട്രെയിനുകളിൽ ബുക്ക് ചെയ്തവർക്ക് യാത്ര അനുവദിക്കില്ല. അതേസമയം, വിവിധ മേഖലയിലുള്ളവർക്ക് നൽകിയിരുന്ന ഇളവ് ഒഴിവാക്കുന്നതിന് േവണ്ടിയാണ് ട്രെയിനുകളുടെ നമ്പറുകളിൽ തുടക്കത്തിൽ പൂജ്യം ചേർത്ത് സ്പെഷൽ ട്രെയിനുകളാക്കിയാണ് ഓടുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ കടകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കും.കോവിഡ് ലക്ഷണമുള്ളവരുടെ യാത്ര അനുവദിക്കില്ല. മേയ് 12ന് ആരംഭിച്ച രാജധാനി നിരക്കിലുള്ള പ്രത്യേക ട്രെയിനുകളുടെ സർവിസുകളും തുടരും. നിലവിൽ, ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയിൽ മൂന്നു സർവിസുകളാണ് ഈ ട്രെയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.