മുംബൈ : മുംബൈയിലെ എ.സി, ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 82,776 യാത്രക്കാരിൽ നിന്ന് 2.71 കോടി രൂപ പിഴ ഈടാക്കിയതായി സെൻട്രൽ റെയിൽവേ അറിയിച്ചു.
എക്‌സ് വഴിയാണ് റെയിൽവേ വിവരം പുറത്തു വിട്ടത്. എ<സി ലോക്കൽ ടാസ്‌ക് ഫോഴ്‌സ് എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. 2024 മേയ് 25 മുതൽ 2025 മാർച്ച് 10 വരെയാണ് പ്രത്യേക പരിശോധന നടത്തിയത്.
ന്യായമായ യാത്ര ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഓരോ സീറ്റും സാധുവായ ടിക്കറ്റ് ഉടമയുടേതാണെന്നും സെൻട്രൽ റെയിൽവേ അറിയിച്ചു. അനർഹരായ യാത്രക്കാരെ കണ്ടെത്താനും മികച്ച സേവനം ലഭ്യമാക്കാനുമാണ് റെയിൽവേയുടെ പദ്ധതിയെന്നും അധികൃതർ അറിയിച്ചു. സാധാരണ രീതിയിലുള്ള ടിക്കറ്റ് പരിശോധന തുടരുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.