പോളിങ് ഓഫിസറെ ആക്രമിച്ച കേസിൽ രാജ് ബബ്ബറിന് രണ്ട് വർഷം തടവ്

ലഖ്‌നൗ: പോളിങ് ഓഫിസറെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് ലഖ്‌നൗ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ മുറിവേൽപ്പിച്ചതിനും മറ്റ് മൂന്ന് കുറ്റകൃത്യങ്ങൾക്കുമാണ് ശിക്ഷ. 8,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 1996ലെ തെരഞ്ഞെടുപ്പിനിടെയാണ് രാജ് ബബ്ബറിനെതിരെ ശ്രീകൃഷ്ണ സിങ് റാണ എന്ന പോളിങ് ഓഫിസർ വസീർഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രാജ് ബബ്ബർ അനുയായികൾക്കൊപ്പമെത്തി കൈയേറ്റം ചെയ്യുകയും പോളിങ് തടസ്സപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. അന്ന് സമാജ്‌വാദി പാർട്ടിയിൽ നിന്നാണ് രാജ് ബബ്ബർ മത്സരിച്ചത്. 

Tags:    
News Summary - Raj Babbar gets 2-Year Jail term in assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.