മുംബൈ: മുസ്‍ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ക്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
'എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. ഇത് നിർത്തിയില്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ഉയർന്ന ശബ്ദത്തിൽ ഹനുമാൻ ചാലിസ വായിക്കും'- മുംബൈ ശിവാജി പാർക്കിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാജ് താക്കറെ പറഞ്ഞു.
താൻ ഏതെങ്കിലും മതത്തിനോ പ്രാർഥനകൾക്കോ എതിരല്ല. തെരഞ്ഞെടുപ്പ് സമയത്ത് താൻ എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആശയുണ്ടായതും പ്രതിപക്ഷത്തിന്റെ കൂടെകൂടിയതെന്നും കുറ്റപ്പെടുത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സർക്കാരിന്റെ ഭാഗമായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) രാജ് താക്കറെ കടന്നാക്രമിച്ചു. എൻ.സി.പി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നയിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.