ന്യൂഡൽഹി: അമേരിക്കയിൽ ചികിത്സക്കെത്തിയ തമിഴ് ഇതിഹാസതാരം രജനീകാന്ത് ചൂതാട്ടം കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി. ചൂതാട്ടത്തിലൂടെയുള്ള രജനിയുടെ സമ്പാദ്യങ്ങൾ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. രജനീകാന്ത് ചൂതാട്ടത്തിലൂടെ സമ്പാദിച്ച സ്വത്ത് എൻഫോഴ്സ്മെൻറ് കണ്ടുകെട്ടണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്.
യു.എസിലെ കാസിനോവിലുള്ള ചൂതാട്ടം അദ്ദേഹത്തിെൻറ ആരോഗ്യത്തെ മെച്ചപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് അദ്ദേഹത്തിനു ലഭിച്ചതും ചൂതാട്ടത്തിെൻറ പണസോത്രസും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂണിലാണ് മകൾ െഎശ്വര്യക്കൊപ്പം രജനികാന്ത് അമേരിക്കലെത്തിയത്. അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്നും മകൾ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം താരം ഫെറാറിയിൽ റോഡ് ട്രിപ്പ് നടത്തുന്നതിെൻറ ലൈവ് വിഡിയോ ആരാധകർക്കായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.