ചെന്നൈ: രാഷ്ട്രീയത്തിൽ കാലിടറാതിരിക്കാൻ രജനി മക്കൾ മൺട്രത്തിെൻറ ഭാരവാഹികളെ നിയമിക്കുേമ്പാൾ ദലിത് സമുദായങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്ന് രജനീകാന്ത് നിർദേശം നൽകി. അടിച്ചമർത്തപ്പെട്ടവർ, ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവർക്ക് ജില്ലതലങ്ങളിൽ സംഘടനയുടെ പ്രധാന ചുമതലകൾ നൽകണമെന്നാണ് നിർദേശം. ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൺട്രത്തിെൻറ പേരിലാണ് പ്രവർത്തകരെ സംഘടിപ്പിച്ചുവരുന്നത്. ഇതിനായി വെബ്സൈറ്റും തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി രജനി മക്കൾ മൺട്രം വനിത വിഭാഗം ഭാരവാഹികൾ നിലവിൽ വന്ന വെല്ലൂർ ജില്ലയിൽ ദലിതുകളും മുസ്ലിംകളും പട്ടികയിലുണ്ട്. ഡി.എം.കെ, അണ്ണാ ഡി.എം.കെ തുടങ്ങിയ ദ്രാവിഡ പാർട്ടികളിൽ സംസ്ഥാനത്ത് പ്രബലരായ തേവർ, കൗണ്ടർ, വണ്ണിയാർ, നാടാർ വിഭാഗങ്ങൾക്കു വ്യക്തമായ രാഷ്ട്രീയ മേൽക്കോയ്മയുണ്ട്. ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട നേതാക്കൾ നേതൃനിരയിൽ വിരളമാണ്. അണ്ണാ ഡി.എം.കെയെ അപേക്ഷിച്ച് ഡി.എം.കെയിലാണ് കുറച്ചെങ്കിലും ദലിത് ന്യൂനപക്ഷ നേതാക്കളുള്ളത്.
തിരുമാവളവെൻറ വിടുതലൈ ശിറുതൈകൾ കക്ഷി ദലിത് പാർട്ടിയാണെങ്കിലും അവർക്കിടയിലെ ചില വിഭാഗങ്ങൾക്കിടയിൽ മാത്രമാണ് സ്വാധീനം. ചിതറിനിൽക്കുന്ന മറ്റു ദലിത് വിഭാഗങ്ങളെയും ഒപ്പംകൂട്ടുന്നതിനൊപ്പം ജാതിഹിന്ദുക്കളെയും ഒരുമിച്ച്കൊണ്ടുപോകാനാണ് സ്റ്റൈൽ മന്നെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.