രാജസ്ഥാനിലെ 1.33 കോടി സ്ത്രീകൾക്ക് സ്മാർട്ട് ഫോണുകൾ നൽകാന്‍ കോൺഗ്രസ് സർക്കാർ നടപടി

ജയ്പൂർ: രാജസ്ഥാനിലെ 1.33 കോടി സ്ത്രീകൾക്ക് മൂന്ന് വർഷത്തെ സൗജന്യ ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട്‌ഫോണുകൾ നൽകാനുള്ള നടപടിക്ക് കോൺഗ്രസ് സർക്കാർ നടപടി തുടങ്ങി. സ്മാർട്ട് ഫോണുകളുടെ വിതരണത്തിനായി 7,500 കോടി രൂപയുടെ ടെന്‍ഡർ അടുത്തിടെയാണ് സർക്കാർ ക്ഷണിച്ചത്. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

ടെന്‍ഡർ നടപടിക്രമങ്ങൾ പൂർത്തിയാകാന്‍ നാലു മുതൽ ആറു മാസം വരെ സമയമെടുക്കുന്നതിനാൽ ഗെഹ്‌ലോട്ട് സർക്കാറിന്റെ അവസാന വർഷത്തിൽ ഗുണഭോക്താക്കൾക്ക് ഫോൺ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ജൻ ആധാർ കാർഡ് ഉടമകൾക്കാണ് 5,600 രൂപ വിലമതിക്കുന്ന 5.5 ഇഞ്ചുള്ള സ്മാർട്ട് ഫോണുകൾ ലഭിക്കുക.

സർക്കാറിന്‍റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും സേവനങ്ങൾ എളുപ്പത്തിലാക്കാനുമാണ് സ്മാർട്ട് ഫോണുകൾ നൽകുന്നതെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജന സൗകര്യപ്രദമാക്കാനാണ് ഫോണുകൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തെരഞ്ഞെടുപ്പ് മുന്‍നിർത്തി സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കാനുള്ള മാർഗമായാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.

Tags:    
News Summary - Rajasthan: Ashok Gehlot government to procure 1.33 crore smartphones for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.