രാജസ്ഥാനിൽ വോട്ടെണ്ണൽ നടക്കാനിരിക്കെ സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കാനിരിക്കെ സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ കോൺഗ്രസിന്റെ വാർ റൂമിലെത്തിയാണ് സ്ഥാനാർഥികളുമായി അശോക് ഗെഹ്ലോട്ട് വിഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തിയത്.

ഗെഹ്ലോട്ടിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള ​സുഖ്ജിന്ദർ സിങ് രാന്ദ്‍വ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് എന്നിവരും സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ രാജസ്ഥാനിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോൺഗ്രസ് നിരീക്ഷകർ വോട്ടെണ്ണൽ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് നിരീക്ഷകർ രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അതിനിടെ രാജസ്ഥാൻ ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

നവംബർ 25നാണ് രാജസ്ഥാനിലെ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. രാജസ്ഥാനൊപ്പം മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഞായറാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ച വോട്ടെണ്ണൽ.

Tags:    
News Summary - Rajasthan CM Ashok Gehlot holds meeting in Congress war room in Jaipur on Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.