എല്ലാം ജോലി ഭാരത്തിൽ പറഞ്ഞത്; മന്ത്രി അശോക് ചാന്ദ്നയുടെ ട്വീറ്റ് തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: മന്ത്രി പദവിയിൽ നിന്നും സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട മന്ത്രി അശോക് ചാന്ദ്നയുടെ ട്വീറ്റ് അവഗണിച്ച് മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. ജോലിഭാരം കാരണമാണ് അത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും സർക്കാരിത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ മറ്റൊരു മന്ത്രി പ്രഥാപ് സിംഗ് കചരിയാവാസ് ട്വീറ്റിനെ ഗൗരവമായി കാണണമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ചാന്ദ്ന തന്‍റെ ട്വിറ്റർ അകൗണ്ടിലൂടെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള രോഷം പ്രകടിപ്പിക്കുകയും രാജിവെക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് നിങ്ങളോട് ഒരു അഭ്യർഥനയുണ്ട്. എന്നെ മന്ത്രി സ്ഥാനത്തുനിന്നും മോചിപ്പിച്ച് എന്‍റെ വകുപ്പുകളുടെ ചുമതല കുൽദീപ് രങ്ക ജിക്ക് നൽകണം. കാരണം ഇപ്പോൾ തന്നെ അദ്ദേഹം എല്ലാ വകുപ്പുകളുടേയും മന്ത്രിയാണ്. - അശോക് ചാന്ദ്ന ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറിയാണ് കുൽദീപ് രംങ്ക. നേരത്തെയും സംസ്ഥാനത്തെ കോൺഗ്രസ് എം. എൽ. എമാർ സ്വന്തം സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കായിക, യുവജനകാര്യം, നൈപുണ്യ വികസനം, തൊഴിൽ, ദുരന്ത നിവാരണ മന്ത്രിയായ ചാന്ദ്ന ഹിൻഡോലി മണ്ഡലത്തിൽ നിന്നാണ് നിയമ സഭയിൽ എത്തിയത്.

Tags:    
News Summary - Rajasthan CM Ashok Gehlot ignores minister's 'free me' plea, says he made statement under work pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.