ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതിയുമായി രാജസ്​ഥാൻ സർക്കാർ; 1.10 കോടി കുടുംബങ്ങൾ ഗുണഭോക്താക്കൾ

ജയ്​പൂർ: സംസ്​ഥാനത്തെ ഒന്നേകാൽ കോടിയോടടുത്ത്​ വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക്​ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ സഹായം ലഭ്യമാക്കുന്ന ആയുഷ്​മാൻ ഭാരത് മഹാത്മ ഗാന്ധി​ സ്വസ്​ത്യ ഭീമാ യോജന പദ്ധതിക്ക്​ രാജസ്​ഥാൻ സർക്കാർ ശനിയാഴ്ച തുടക്കമിട്ടു.

ആരോഗ്യ ഇൻഷൂറൻസ്​ വഴി ഗുണഭോക്താക്കളായ 1.10 കോടിയോളം വരുന്ന കുടുംബങ്ങൾക്ക്​ പ്രതിവർഷം അഞ്ച്​ ലക്ഷം രൂപ വരെ ചികിത്സ സഹായമായി ലഭിക്കും.

സംസ്​ഥാന​ത്തിന്‍റെ മൂന്നിൽ രണ്ട്​ ഭാഗം ജനങ്ങളും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു. 1800 കോടി രൂപ എസ്റ്റിമേറ്റിട്ടിരിക്കുന്ന പദ്ധതിയുടെ 80 ശതമാനം ഫണ്ടും സംസ്​ഥാന സർക്കാറാണ് നൽകുക. 400 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ​

Tags:    
News Summary - Rajasthan launches health insurance 1.10 crore beneficiary families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.