ടി.ആർ.പി തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍, ഇങ്ങിനെ തമാശ പറയരുതെന്ന് നെറ്റിസൺസ്.അർണബിെൻറ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്നാണ് റിപ്പബ്ലിക് ടി.വിയുടെ കോ ഫൗണ്ടർകൂടിയായ രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ കുറിച്ചത്. തനിക്ക് അർബണിനെ 2010 മുതൽ അറിയാമെന്നും അന്നേ അദ്ദേഹം അസാധാരണ ധൈര്യം പ്രകടിപ്പിച്ചിരുന്നതായും രാജീവ് എഴുതുന്നു.
'അദ്ദേഹത്തിെൻറ റിപ്പോർട്ട് ശൈലി നിങ്ങൾക്ക് ഇഷ്ടമാണോ ഇല്ലയോ എന്നത് പരിഗണിക്കേണ്ടതില്ല, പക്ഷെ അർണബിെൻറ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. 2 ജി, സിഡബ്ല്യുജി അഴിമതികൾ തുറന്നുകാട്ടാൻ അദ്ദേഹത്തിന് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. അറിയപ്പെടുന്ന കൗശലക്കാരനായ പൊലീസുകാരനും അർണബും തമ്മിലുള്ള ഇൗ യുദ്ധത്തിൽ അദ്ദേഹത്തെ - എന്റെ വോട്ടുകൾ അദ്ദേഹത്തിന് എെൻറ പിൻതുണ അർണബിനാണ്'-രാജീവ് ചന്ദ്രശേഖർ കുറിച്ചു.ഇതിന് മറുപടിയുമായി ധാരാളംപേർ രംഗത്ത് വന്നിട്ടുണ്ട്.
'ചന്ദ്രശേഖറിെൻറ തമാശ ഒരു ചിരിയും ഉണ്ടാക്കുന്നില്ല. ന്യൂസ് ആങ്കർ എന്ന പേരിൽ അദ്ദേഹം എന്ത് വിഡ്ഡിത്തം പ്രകടിപ്പിച്ചാലും അദ്ദേഹത്തെ പ്രതിരോധിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റൊരു മാർഗവുമില്ല'-ഒരാൾ കുറിച്ചു.
'പത്രപ്രവർത്തനത്തെ നാലാം എസ്റ്റേറ്റ് എന്നാണ് വിളിക്കുന്നത്. പക്ഷേ, അർണബ് ഗോസ്വാമി എല്ലായ്പ്പോഴും ആക്രമണോത്സുകനും പരുഷസ്വഭാവമുള്ളവനുമാണ്. അയാൾ മറ്റുള്ളവരെ ഒരിക്കലും ബഹുമാനിക്കാറില്ല'-മറ്റൊരാൾ എഴുതുന്നു.
'റിപ്പബ്ലിക് ടി.വിയുടെ സഹ നിർമാതാവ് തെൻറ ആങ്കറെ സംരക്ഷിക്കാൻ എത്തിയിരിക്കുന്നു'-ചിലർ പരിഹാസത്തോടെ കുറിക്കുന്നു.
ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് മുംബൈ പൊലീസിെൻറ ക്രൈംബ്രാഞ്ച് വിഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് ഫാസ്റ്റ് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലാണ് റിപബ്ലിക് ടി.വിയെന്ന് പൊലീസ് പറയുന്നു. റിപബ്ലിക് ടി.വിയുടെ റേറ്റിങ് വലിയ രീതിയിൽ കൃത്രിമമായി ഉയർത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഇന്ത്യയിടെ ടി.വി ചാനലുകൾക്ക് റേറ്റിങ് നൽകുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ (ബി.എ.ആർ.സി-ബാർക്) ആണ്. ഇതിൽ റിപബ്ലിക് ടി.വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബാർകിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ച് എന്ന കമ്പനിയാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.