ന്യൂഡൽഹി: വ്യവസായിയും എം.പിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഡൽഹി ഹൈകോടതിയിൽ പ ൊതുതാൽപര്യ ഹരജി. 2018 മാർച്ചിൽ രാജ്യസഭയിലേക്ക് മത്സരിക്കുേമ്പാൾ രാജീവ് നൽകിയ സ ത്യവാങ്മൂലത്തിൽ ആസ്തി സംബന്ധിച്ച മുഴുവൻ വിവരങ്ങളും വെളുപ്പെടുത്തിയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ സോഫ്റ്റ്വെയർ പ്രഫഷനൽ രഞ്ജിത് തോമസ് ആണ് അഡ്വ. അവാനി ബൻസാൽ മുഖേന ഹൈകോടതിയെ സമീപിച്ചത്.
രാജീവ് ചന്ദ്രഖേറിെൻറ പേരിൽ ‘ലാൻഡ് റോവർ’ കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സത്യവാങ്മൂലത്തിൽ അത് ചേർത്തിട്ടില്ല. വെക്ട്ര കൺസൾട്ടൻസി സർവിസസിലെ ഓഹരി വിവരങ്ങൾ മറച്ചുവെച്ചെന്നും ഹരജിയിൽ പറഞ്ഞു.
ബംഗളൂരുവിലെ വസതിയെക്കുറിച്ചുള്ള വിവരങ്ങളും േചർത്തിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നാണ് രഞ്ജിത് തോമസിെൻറ ആവശ്യം. ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.