ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാമത് രക്തസാക്ഷിത്വ ദിനത്തിൽ സ്മരണ പുതുക്കി രാഷ്ട്രം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, പ്ര ിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, റോബർ ട്ട് വാദ്ര തുടങ്ങി നിരവധിപേർ രാജീവ് സ്മാരകമായ വീർ ഭൂമിയിൽ ആദരാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് ട്വീറ്റ് ചെയ്തു. ‘‘വളരെ മാന്യനായിരുന്ന തെൻറ പിതാവ് എപ്പോഴും ക്ഷമിക്കാനും വെറുപ്പിെൻറ കണികപോലും പാടില്ലെന്നുമാണ് പഠിപ്പിച്ചതെന്ന്’’ രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കാനും ആദരിക്കാനുമാണ് അച്ഛൻ പഠിപ്പിച്ചത്. ‘‘എല്ലായ്പ്പോഴും എെൻറ ഹീേറാ നിങ്ങളാണ്’’ -പിതാവിെൻറ ഓർമയിൽ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
1991 മേയ് 21ന് ശ്രീ പെരുമ്പത്തൂരിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആദരാഞ്ജലിയർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പുഷ്പാർച്ചന നടത്തി. തുടർന്ന് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി. നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു. ചെന്നൈയിലെ മൗണ്ട്റോഡിൽ കോൺഗ്രസ് പ്രവർത്തകർ സമാധാനറാലി നടത്തി. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തിഭവനിലും അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.