ചെന്നൈ: ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാൻ അപേക്ഷ നൽകി രാജീവ് ഗാന്ധി വധേക്കസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുരുകൻ എന്ന ശ്രീഹരൻ. വെല്ലൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജി. ഷൺമുഖ സുന്ദരത്തിനാണ് ഇൗ മാസം 19ന് അപേക്ഷ നൽകിയത്. ഭക്തിമാർഗം സ്വീകരിച്ച മുരുകൻ കാവി വസ്ത്രം ധരിച്ച് മുടിയും താടിയും നീട്ടിവളർത്തിയാണ് ജയിലിൽ കഴിയുന്നത്. ഭക്ഷണം ഉേപക്ഷിച്ച് മരണം വരിക്കാനുള്ള മതാചാരമായ ‘ജീവ സമാധി’ അനുഷ്ഠിക്കാനാണ് അപേക്ഷ. അധികൃതരുടെ തീരുമാനം എന്തായാലും ആഗസ്റ്റ് 18 മുതൽ ഭക്ഷണം ഉപേക്ഷിക്കുമെന്ന് മുരുകൻ കത്തിൽ വ്യക്തമാക്കി. മുരുകെൻറ ഭാര്യ നളിനിയും രാജീവ് ഗാന്ധി കേസിൽ ഇതേ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 26 വർഷമായി തടവിൽ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ േമാചനത്തിന് തമിഴ്നാട് സർക്കാറും രാഷ്ട്രീയ പാർട്ടികളും പരസ്യമായി രംഗത്തുണ്ട്.
ഭക്ഷണവും വെള്ളവും ഘട്ടംഘട്ടമായി ഉപേക്ഷിച്ച് മരണം വരിക്കുന്ന ജൈനമതാചാരമായ സന്താര രാജസ്ഥാൻ കോടതി വിലക്കിയെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നു. തന്നെ ദയാവധത്തിന് വിധേയമാക്കണമെന്ന് അഭ്യർഥിച്ച് മറ്റൊരു പ്രതി റോബർട്ട് പയസ്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കഴിഞ്ഞമാസം കത്ത് അയച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയാണ് ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. റോബർട്ട്, ജയകുമാർ, രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും. 25 വർഷത്തിലധികം ജയിൽവാസം നീണ്ട ഇവരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത ത ീരുമാനത്തിൽ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞവർഷം മാർച്ചിൽ കത്ത് അയച്ചിരുന്നു. എന്നാൽ, ഇതിന് അനുകൂലമായി ബി.ജെ.പി സർക്കാറും പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.