വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കാനിരിക്കവേ രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയിൽ. കരിഓയിൽ ഒഴിച്ച നിലയിലാണ് പ്രതിമ. പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.
ജില്ല ഭരണകൂടം ഇടപെട്ട് ഉടൻതന്നെ പ്രതിമ ക്ലീൻ ചെയ്തു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിമയിൽ പാലൊഴിച്ച് പ്രതിഷേധം അറിയിച്ചു. സംഭവത്തിന് ഉത്തര വാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മുൻ എം.പി രാജേഷ് മിശ്ര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.