ന്യൂഡൽഹി: ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിമേഖല സന്ദർശിക്കും. മുൻവർഷങ്ങളിൽ ചൈനീസ് സൈന്യം അതിർത്തിലംഘനം നടത്തിയ പ്രദേശമാണ് നിരീക്ഷിക്കുന്നത്. ബറഹോതിയിെലത്തുന്ന മന്ത്രി 14,311 അടിവരെ ഉയരത്തിലുള്ള അതിർത്തിപ്രദേശങ്ങൾ സംരക്ഷിക്കുന്ന ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അംഗങ്ങളുമായി ആശയവിനിമയം നടത്തും. 12,500 അടി ഉയരത്തിലുള്ള റിംഖിം, 10,500 അടി ഉയരത്തിലുള്ള മന, 10,200 അടി ഉയരത്തിലുള്ള ഒൗളി ചെക്പോസ്റ്റുകളിലും സെപ്റ്റംബർ 28ന് ആരംഭിക്കുന്ന ചതുർദിന സന്ദർശനത്തിനിടെ രാജ്നാഥ്സിങ് എത്തും. ജൂലൈ 25ന് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, ബറഹോതിയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് 800 മീറ്റർ വരെ ചൈനീസ് സൈന്യം കടന്നിരുന്നു. ഉത്തരാഖണ്ഡിലെ ചേമ്പാലി ജില്ലയിലുള്ള ഇൗ പ്രദേശത്ത് കുറച്ചുസമയം തങ്ങിയ ശേഷമാണ് അവർ പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.