മുംബൈ: മാഹിം ദർഗക്ക് പിറകിലെ കടലിടുക്കിൽ അനധികൃതമായി നിർമിച്ച ആരാധനാ കേന്ദ്രം പൊളിച്ചുനീക്കി മഹാരാഷ്ട്ര സർക്കാർ. ദർഗക്ക് പിറകിൽ കടലിലേക്ക് ഇറങ്ങി നിൽക്കുന്ന സ്ഥലത്തെ നിർമാണം മാസത്തിനകം പൊളിച്ചില്ലെങ്കിൽ അതിന് തൊട്ടടുത്ത് ക്ഷേത്രം പണിയുമെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
ബുധനാഴ്ച രാത്രി ശിവാജി പാർക്കിൽ നടന്ന ഗുഡി പഡ് വ ദിന റാലിയിൽ സംസാരിക്കവെയായിരുന്നു രാജിന്റെ മുന്നറിയിപ്പ്. ദർഗക്ക് പിറകിൽ കടലിടുക്കിൽ രൂപപ്പെട്ട ഭൂമിയിൽ ന്യൂനപക്ഷക്കാരുടെ അനധികൃത ആരാധന കേന്ദ്രം എന്നു പറഞ്ഞ് വിഡിയോ സഹിതമാണ് രാജ് മുന്നറിയിപ്പ് നൽകിയത്.
മുംബൈ കലക്ടറുടെ അധികാര പരിധിയിൽ വരുന്നതാണ് മാഹിം ഭൂമി. വ്യാഴാഴ്ച രാവിലെ തന്നെ മുംബൈ നഗരസഭ, പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച കലക്ടർ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.