പൗരത്വബിൽ അവതരിപ്പിക്കാനായില്ല; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് പൗരത്വ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. അഖിലേഷ് യാദവിനെ വിമാനത ്താവളത്തിൽ തടഞ്ഞതിനെതിരെ സമാജ്വാദി പാർട്ടി നേതാക്കൾ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് സഭ രണ്ടുമണിവരെ നിർത്ത ിവെച്ചിരുന്നു. പിന്നീട് സഭ പുനരാരംഭിച്ചപ്പോൾ റഫാൽ അഴിമതിയെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വിവാദ പൗരത്വബിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് സഭയിൽ അവതരിപ്പിക്കാനിരുന്നതായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബില്ല് ലോക്സഭ പാസാക്കിയിരുന്നു. ഇതിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുകയാണ്.


പൗരത്വ ബിൽ: ഇംഫാലിൽ പ്രക്ഷോഭം, കർഫ്യൂ
ഇംഫാൽ: പൗരത്വ ബില്ലിനെതിരെ മണിപ്പൂർ തലസ്​ഥാനമായ ഇംഫാലിൽ​ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം. ഇതി​​​െൻറ പ​ശ്ചാത്തലത്തിൽ നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. 16ാം തീയതി വരെ മൊബൈൽ, ഇൻറർനെറ്റ്​ സേവനങ്ങളും വിച്ഛേദിച്ചു. എം.എൽ.എമാരുടെയും മുഖ്യമന്ത്രി ബിരേൻ സിങ്​ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങളുടെയും വീടുകൾക്ക്​ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി​. സംഘർഷത്തെ തുടർന്ന്​ ക​േമ്പാളങ്ങളും സ്​കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്​.

Tags:    
News Summary - Rajya Sabha adjourned for the day, Citizenship bill pending-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.