വിരമിക്കുന്ന രാജ്യസഭ എം.പിമാർ തിരികെ വരണമെന്ന് മോദി

ന്യുഡൽഹി: രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന 72 അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയയപ്പ് നൽകി. പാർലമെന്റ് അംഗങ്ങളുടെ അനുഭവസമ്പത്ത് അക്കാദമിക് അറിവിനേക്കാൾ വിലപ്പെട്ടതാണെന്നും വിരമിക്കുന്ന അംഗങ്ങളോട് വീണ്ടും തിരികെ വരാനാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെല്ലാവരും ഈ പാർലമെന്റിൽ വളരെക്കാലം ചിലവഴിച്ചിട്ടുണ്ടെന്നും ഈ വീട് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലെ അംഗമെന്ന നിലയിൽ ശേഖരിച്ച അനുഭവസമ്പത്തുകൾ രാജ്യത്തിന്റെ നാല് ദിശകളിലേക്കും കൊണ്ടുപോകാന്‍ നിങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാണി നാര, റിപുൺ ബോറ, ആനന്ദ് ശർമ്മ, എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാർ, സർദാർ സുഖ്‌ദേവ് സിംഗ് ദിൻഡ്‌സ, നരേഷ് ഗുജ്‌റാൾ, ഡോ.സുബ്രഹ്മണ്യൻ സ്വാമി, ഡോ.നരേന്ദ്ര ജാദവ്, സുരേഷ് ഗോപി, എം.സി മേരി കോം, രൂപ ഗാംഗുലി, സ്വപൻ ദാസ് ഗുപ്ത എന്നീ രാജ്യാസഭാഗങ്ങളാണ് ഏപ്രിലിൽ വിരമിക്കുന്നത്.

ജയറാം രമേഷ്, നിർമല സീതാരാമൻ, കെ.സി രാമമൂർത്തി, സുരേഷ് പ്രഭു, വൈ.എസ് ചൗധരി, ടി.ജി വെങ്കിടേഷ്, വി വിജയസായി റെഡ്ഡി, ഛായാ വർമ, രാം വിചാര് നേതം, എം.ജെ അക്ബർ, വിവേക് ​​കെ. തൻഖ, സമ്പതിയ യുകെയ് എന്നിവർ ജൂണിലും പിയൂഷ്ഗോയൽ, പി.ചിദംബരം, പ്രഫുൽ പട്ടേൽ, മുഖ്താർ അബ്ബാസ് നഖ്‌വി, മഹേഷ് പൊദ്ദാർ, ഡോ. വികാസ് മഹാത്മെ, സഞ്ജയ് റൗട്ട്, വിനയ് പി സഹസ്രബുദ്ധെ എന്നിവർ ജൂലൈയിലും വിരമിക്കും.

Tags:    
News Summary - Rajya Sabha bids farewell to 72 retiring members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.