ബംഗളൂരു: കർണാടകയിൽനിന്നുള്ള നാലു രാജ്യസഭ സീറ്റുകളിലേക്കും പത്രിക നൽകിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ച പൂർത്തിയായതോടെയാണ് ജെ.ഡി.എസിൽനിന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസിൽനിന്ന് മല്ലികാർജുൻ ഖാർഗെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയിൽനിന്ന് ഈറണ്ണ കഡാടി, അശോക് ഗാസ്തി എന്നിവ്രും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.
സ്വതന്ത്രനായി ഒരാൾ പത്രിക നൽകിയിരുന്നെങ്കിലും നേരത്തേ തള്ളിപ്പോയിരുന്നു. നിയമസഭയിലെ അംഗബലമനുസരിച്ച് മാത്രം ഒാരോ പാർട്ടിയും സ്ഥാനാർഥികളെ നിർത്തിയതിനാൽ ജൂൺ 19ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബി.ജെ.പിയിലെ ഈറണ്ണ കഡാടിയും അശോക് ഗാസ്തിയും ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. ദേവഗൗഡക്ക് രാജ്യസഭയിൽ രണ്ടാമൂഴമാണ്. ലോക്സഭ അംഗമായിരുന്ന മല്ലികാർജുൻ ഖാർഗെ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.