ലഖ്നോ: രാജ്യസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി എസ്.പി -ബി.എസ്.പി സഖ്യത്തെ ബാധിക്കില്ലെന്നും ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം ഒരുകാരണവശാലും അനുവദിക്കില്ലെന്നും ബി.എസ്.പി നേതാവ് മായാവതി.
എസ്.പി സ്ഥാനാർഥി ജയ ബച്ചെൻറ തെരഞ്ഞെടുപ്പ് വിജയാഘോഷം അഖിലേഷ് യാദവ് വേണ്ടെന്നുവെച്ച സാഹചര്യത്തിൽ വാർത്തസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിെൻറയും എസ്.പിയുടെയും ഏഴ് എം.എൽ.എമാർ തങ്ങൾക്ക് വോട്ട് ചെയ്തതിൽ നന്ദിയുണ്ട്. എസ്.ബി.എസ്.പി എം.എൽ.എ കൈലാസ് നാഥ് സൊനേക്കർ മനഃസാക്ഷി വോട്ടും ചെയ്തു. അദ്ദേഹത്തിന് ഭാവിയിൽ എന്ത് പ്രശ്നം വന്നാലും തങ്ങൾ കൂടെ നിൽക്കുമെന്നും മായാവതി പറഞ്ഞു.
ബി.എസ്.പി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ആവുന്നതെല്ലാം ബി.ജെ.പി ചെയ്തു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് സഖ്യം തകർക്കാൻ ബി.ജെ.പി ഉന്നയിക്കുന്നത്. എസ്.പിയുമായുണ്ടായിരുന്ന ബദ്ധവൈരം പഴങ്കഥയാണെന്ന സൂചനയും മായാവതി നൽകി. 1995ൽ എസ്.പി പ്രവർത്തകർ മായാവതിയെ അപകടപ്പെടുത്താൻ ശ്രമിച്ച സ്റ്റേറ്റ് െഗസ്റ്റ്ഹൗസ് കേസിനെപ്പറ്റി ബി.ജെ.പി നേതാക്കൾ പറഞ്ഞു നടക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് അന്ന് അഖിലേഷ് യാദവ് ചിത്രത്തിലേയില്ലെന്ന് മായാവതി പറഞ്ഞു. അതിനിടെ, ബി.ജെ.പിക്ക് അനുകൂലമായി കൂറുമാറി വോട്ട് ചെയ്ത എം.എൽ.എ അനിൽ സിങ്ങിനെ മായാവതി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.