രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പിന്തുണയുമായി രാമൻ, ലക്ഷ്മണൻ,ഹനുമാൻ, നാരദൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പാർട്ടി അനുഭാവികളും ഇതിനകം കിലോമീറ്ററുകൾ പിന്നിട്ടുകഴിഞ്ഞു. വെള്ളിയാഴ്ച ബെല്ലാരിയിൽ രാഹുലിനൊപ്പം യാത്രയിൽ ചില പ്രത്യേക അതിഥികളും പ​ങ്കെടുത്തു. കർണാടകയിലെ യാത്ര പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് ഈ അതിഥികൾ യാത്രക്കൊപ്പം ചേർന്നത്.

ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെല്ലാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. കൂട്ടത്തിൽ നാരദനുമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഇവർക്കെല്ലാം ഹസ്തദാനം നടത്തുകയും ഇവരെ നടത്തത്തിൽ ഒപ്പം കൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ കർണാടക ചി​​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലെ രാംപുരയിൽ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടർന്ന് 10 മണിയോടെ ആന്ധ്രയിൽ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോൾ പ്ലാസയിൽ വിശ്രമത്തിനായി നിർത്തി. തുടർന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തിൽ അവസാനിപ്പിക്കും. ബെല്ലാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.

പദയാത്രയുടെ ഭാഗമായി ബെ​ള്ളാ​രി​യി​ൽ വ​ൻ റാ​ലി കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കുന്നുണ്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ർ​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട്, ഛത്തി​സ്ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​​​ഘേ​ൽ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. ക​ന്യാ​കു​മാ​രി​യി​ൽ​ നി​ന്നാ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ 37-ാം ദി​ന​ത്തി​ലാ​ണ് 1,000 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാണ് കല്യാ​ണ ക​ർ​ണാ​ട​ക (ഹൈ​ദ​രാ​ബാ​ദ്-​ക​ർ​ണാ​ട​ക) മേ​ഖ​ല​യി​ലെ ബെ​ല്ലാ​രി നഗരത്തി​ൽ പ്ര​വേ​ശി​ച്ചത്.

Tags:    
News Summary - Ram, Lakshman, Hanuman accompany Rahul Gandhi on his Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.