ന്യൂഡൽഹി: മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ഉൾപ്പടെ നാല് പേർ ബി.ജെ.പിയിൽ ചേർന്നത് മോദിയുടെ മിടുക്ക് കൊണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. മേഘാലയയിൽ അണികളുടെ പിന്തുണയോടെ നിരവധി പേരാണ് ബി.ജെ.പിയിൽ ചേരുന്നത്. മാറ്റത്തിനായി മേഘാലയ ബിജ.പിയോടൊപ്പമാണെന്നും റാം മാധവ് കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അലക്സാണ്ടർ ഹേക് അടക്കം നാല് എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സാൻബോർ ഷുള്ളൈ, സ്വതന്ത്രരായ ജസ്റ്റിൻ ദ്കേർ, റോബിനസ് സിേങ്കാൺ എന്നിവരാണ് ബി.ജെ.പിയിൽ ചേരുന്ന മറ്റ് എം.എൽ.എമാർ.
നേരേത്ത ബി.ജെ.പിയിലായിരുന്ന ഹേക് പിന്നീട് കോൺഗ്രസിലേക്ക് മാറുകയും മുകുൾ സാംഗ്മ സർക്കാറിൽ ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്.
1998, 2003, 2008 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ടിക്കറ്റിലാണ് ഹേക് ജയിച്ചത്. 2009ലാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിലെ ആറു പേർ അടക്കം ഒമ്പത് എം.എൽ.എമാർ രാജിവെച്ചതാണ് മേഘാലയയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം വരുത്തിയത്. എൻ.ഡി.എയുടെ ഭാഗമായ നാഷനൽ പീപ്ൾസ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.