പാറ്റ്ന: പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെ ബി.െജ.പി. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മോദിക്കെതിരെ രാഹുൽ രംഗത്ത് വന്നത്. ഇതിനെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് നിശിതമായി വിമർശിച്ചു. പാറ്റ്നയിൽ മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയിയുടെ രണ്ടാം ചരമ വാർഷികത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാം മാധവ്.
'സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി സൈനികരുടെ സേവനത്തെ ശ്ലാഘിച്ചിരുന്നു. അത് കേട്ടശേഷം, ആരെങ്കിലും ഇതുപോലെ അഭിപ്രായപ്പെടുകയാണെങ്കിൽ, അത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് രാഷ്ട്രം തീരുമാനിക്കേണ്ട സമയമാണിത്.' എന്നായിരുന്നു രാം മാധവ് പറഞ്ഞത്.
Everybody believes in the capability and valour of the Indian army.
— Rahul Gandhi (@RahulGandhi) August 16, 2020
Except the PM:
Whose cowardice allowed China to take our land.
Whose lies will ensure they keep it.
പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന് കഴിഞ്ഞദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ഒഴിച്ച് എല്ലാവരും ഇന്ത്യൻ സൈന്യത്തിന്‍റെ പ്രാപ്‌തിയിലും ശൗര്യത്തിലും വിശ്വസിക്കുന്നു. ഇന്ത്യൻ ഭൂമിയിൽ ചൈന കടന്നു കയറിയെന്നും കേന്ദ്ര സർക്കാർ സത്യം മറച്ചുവെക്കുകയാണെന്നും കഴിഞ്ഞ ജൂലൈ 27ന് രാഹുൽ ആരോപിച്ചിരുന്നു.
ഇന്ത്യയുടെ ശക്തി എന്താണെന്ന് ലഡാക്കില്‍ ലോകം കണ്ടതാണെന്നാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകാൻ കഴിഞ്ഞു. അഖണ്ഡത ചോദ്യം ചെയ്യുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്ന് സൈനികർ കാണിച്ചുതന്നു. ഭീകരവാദവും വെട്ടിപ്പിടിക്കലും ഒരു പോലെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.