രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ അടുത്തവർഷം ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. മൂന്നു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ 31ന് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും. 'പ്രാൺ പ്രതിഷ്ഠ'യുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 20-24ന് ഇടയിൽ ഏതെങ്കിലും ഒരു ദിവസമാണ് പ്രധാനമന്ത്രി എത്തുക. അന്തിമ തീയതി പ്രധാനമന്ത്രിയുടെ ഓഫിസുമായി കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്നും നൃപേന്ദ്ര മിശ്ര വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും. 10,000 പ്രത്യേക അതിഥികളുമുണ്ടാകും. 900 കോടി രൂപ ഇതുവരെ നിർമാണത്തിനായി ചെലവായെന്നും 1800 കോടി രൂപയാണ് മൊത്തെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. 2020 ആഗസ്റ്റിൽ പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചത്.

Tags:    
News Summary - Ram Mandir 'Pran Pratishtha' Ceremony To Take Place On January 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.