ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഒാർഡിനൻസ് ഇറക്കാൻ മോദി സർക്കാറിന് കഴിയുമെന്ന് ബി.ജെ.പി. ആർ.എസ്.എസും ഹിന്ദു മതനേതാക്കളും സർക്കാറിനോട് അത് ആവശ്യപ്പെട്ടുവരുകയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു.
സുപ്രീംകോടതിയിൽ വിചാരണ പെെട്ടന്ന് തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതല്ല ഇപ്പോൾ സംഭവിക്കുന്നത്. നിർഭാഗ്യവശാൽ ചരിത്രം ആവർത്തിക്കുകയാണ്. 1992ൽ ബാബരി മസ്ജിദ് പൊളിക്കുന്നതടക്കമുള്ള നിർഭാഗ്യകരമായ സാഹചര്യങ്ങളിലേക്ക് രാജ്യത്തെ എത്തിച്ച കോടതിയുടെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് ഇപ്പോഴും കാണുന്നത്.
അത്തരത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് പറയുകയല്ല. എന്നാൽ, അവർക്ക് വലിയ പ്രതീക്ഷയുണ്ട്. രാമക്ഷേത്ര വിഷയം രാഷ്ട്രീയമായി മാറാതെ നോക്കേണ്ട ഉത്തരവാദിത്തം കോടതിക്കുമുണ്ട് എന്നും രാം മാധവ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.