ലഖ്നോ: രാമക്ഷേത്രത്തെ കുറിച്ച് വിവാദപ്രസ്‍താവനയുമായി സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം കൊണ്ട് ഒരുപയോഗവുമില്ലെന്നാണ് സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞത്.
നമ്മുടെ രാജ്യത്തെ ക്ഷേത്രങ്ങളൊന്നും നിർമിച്ചിരിക്കുന്നത് ഇതുപോലല്ല. രാമക്ഷേത്രം വാസ്തു നോക്കാതെയാണ് നിർമിച്ചത്.-സമാജ്‍വാദി പാർട്ടി നേതാവ് പറഞ്ഞു.
'ഞാൻ എല്ലാ ദിവസവും രാമനെ ആരാധിക്കാറുണ്ട്. ചിലയാളുകൾ രാമനവമിയുടെ പേറ്റന്റ് എടുത്തിരിക്കുകയാണ്. എന്നാൽ അയോധ്യയിൽ നിർമിച്ചിരിക്കുന്ന ആ ക്ഷേത്രം ഉപയോഗശൂന്യമാണ്. ക്ഷേത്രം നിർമിക്കേണ്ട രീതിയിലല്ല അത് നിർമിച്ചിരിക്കുന്നത്. അതിന്റെ ഡിസൈനും മാപും വാസ്തു പ്രകാരമല്ല.''-രാം ഗോപാൽ യാദവ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ജനങ്ങളുടെ വിശ്വാസം കൊണ്ട് കളിക്കുകയാണെന്നായിരുന്നു ഇതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മറുപടി. അയോധ്യയിലെ രാമക്ഷേത്രത്തെ അവർ എപ്പോഴും എതിർക്കുകയാണെന്നും യോഗി ആരോപിച്ചു.
സമാജ്‍വാദി പാർട്ടി നേതാവിന്റെ വാക്കുകൾ ഞെട്ടിക്കുന്നതും രാമനെ അപമാനിക്കുന്നതുമാണെന്നും ബി.ജെ.പി വിമർശിച്ചു. സനാതന ധർമം ഇല്ലാതാക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.