താനെ: കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയും റിപബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ(അത്വാല) അധ്യക്ഷനുമായ രാമദാ സ് അത്വാലയെ സ്റ്റേജിൽ മർദ്ദനമേറ്റു. പ്രവീൺ ഗൊസാവി(30) എന്നയാളാണ് മന്ത്രിയെ മർദ്ദിച്ചത്. ഇയാളെ പൊലീസ് കസ ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ അമ്പർനാഥിൽ ഒരു പൊതുപരിപാടിയിൽ സംസാരിച്ച് കഴിഞ്ഞ ഉടനെയായിരുന്നു സംഭവം.
പ്രവീൺ ഗൊസാവി മന്ത്രിക്കരികിലേക്ക് നടന്നു ചെന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന ഉടൻ പരിപാടിക്കെത്തിയ ആർ.പി.െഎ(എ) പ്രവർത്തകർ ചേർന്ന് ഗൊസാവിയെ മർദ്ദിച്ചു. പൊലീസ് ഇടെപട്ടാണ് ഗൊസാവിയെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ഇയാൾ മുൻ ആർ.പി.െഎ(എ) പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, തനിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി രാമദാസ് അത്വാല കുറ്റപ്പെടുത്തി. തെൻറ പ്രശസ്തിയിൽ അസൂയ പൂണ്ടവർ തനിക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.