മുംബൈ: എണ്ണ വിലയെക്കുറിച്ച് പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഇതേതുടർന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
സധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പ്രസതാവനയിൽ അറിയിച്ചു. എണ്ണവില വർധിക്കുന്നത് ജനങ്ങളെ ബാധിക്കുമെന്ന് അറിയാം. തെൻറ പാർട്ടിയും എണ്ണ വില വിലവർധനയെ എതിർത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യയുടെ നേതാവാണ് രാജ്യസഭാംഗമായ അത്താവാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.