മുംബൈ: ദളിതരെ നിസ്സാരരായി കാണരുതെന്ന് ബി.ജെ.പി–ശിവസേന സഖ്യത്തിന് മുന്നറിയിപ്പ് നൽകി എൻ.ഡി.എയുടെ ദളിത് സഖ്യകക് ഷിയായ ആർ.പി.െഎ(എ) അധ്യക്ഷനും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അത്താവാലെ. മഹാരാഷ്ട്രയിൽ തന്‍റെ പാർട്ടിക്ക് ഒരു സീ റ്റ്പോലും നൽകാത്തതിൽ ക്ഷുഭിതനാണ് അദ്ദേഹം. തനിക്ക് മത്സരിക്കാൻ മുംബൈ നോർത്ത് ഇൗസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ സീറ്റുകളിലൊന്ന് വേണമെന്ന് ബി.ജെ.പിയോട് അത്താവാലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ അത്താവാലെക്ക് മാത്രമല്ല മഹാദേവ് ജാൻകറുടെ രാഷ്ട്രീയ സമാജ് പക്ഷക്കും ബി.ജെ.പി സീറ്റു നൽകിയിട്ടില്ല.
2009 ൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ശിവസേനയിലൂടെ എൻ.ഡി.എയുടെ ഭാഗമായ അത്താവാലെ 2014 ൽ സേനയും ബി.ജെ.പിയും വഴിപിരിഞ്ഞപ്പോൾ ബി.ജെ.പിക്ക് ഒപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി നൽകിയ സതാര സീറ്റിൽ മത്സരിച്ച് തോറ്റ അദ്ദേഹത്തെ രാജ്യസഭ സീറ്റിലൂടെ സഹമന്ത്രിയാക്കുകയായിരുന്നു. അന്ന് തന്‍റെ രണ്ട് നേതാക്കൾക്ക് മഹാരാഷ്ട്ര നിയമസഭ കൗൺസിൽ സീറ്റുകളും ഒരു സഹമന്ത്രി പദവും നൽകാമെന്ന ഉറപ്പ് ബി.ജെ.പി പാലിച്ചില്ലെന്ന് അത്താവാലെ ആരോപിച്ചു. അതെസമയം, സീറ്റ് നൽകാത്തതിൽ ദളിതുകളുടെ ക്ഷോഭമാണ് പ്രകടിപ്പിക്കുന്നതെന്ന് പറഞ്ഞ അത്താവാലെ അവരെ വിശ്വാസത്തിലെടുക്കാൻ ഒരു സീറ്റു വേണമെന്ന് ബി.ജെ.പിയോട് ആവശ്യപ്പെട്ടു.
എൻ.ഡി.എ വിടില്ലെന്നും ബി.ജെ.പി കോൺഗ്രസിനെ പോലെയല്ല നയപരമായി അനുകൂലമാണെന്നും അത്താവാലെ അവകാശപ്പെട്ടു. ‘സുഹൃത്ത്’ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിക്ക് സ്വീകാര്യത ലഭിച്ചെങ്കിലും അത് വോട്ടായി മാറുമെന്ന് കരുതുന്നില്ലെന്നും കോൺഗ്രസിനാണ് അവർ ഭീഷണിയെന്നും അത്താവാലെ പറഞ്ഞു. ആർ.എസ്.എസുമായി പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യം നിലനിൽകെ എൻ.ഡി.എയുടെ ഭാഗമാകുന്നത് സംബന്ധിച്ച ചോദ്യത്തിന് പ്രകടന പത്രികയിൽ ഭരണഘടനയിൽ കൈകടത്തുകയില്ലെന്നും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം അട്ടിമറിക്കുകയില്ലെന്നും ഉറപ്പുനൽകാൻ ബി.ജെ.പിയിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.