മൊഡാസ: ഗുജറാത്തിൽ ദലിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ മൂന്ന ുപേർ പിടിയിൽ. ആരവല്ലി ജില്ലയിൽ മൊഡാസ താലൂക്കിലാണ് സംഭവം. ഇൗമാസം ഒന്നിന് വീട്ടിൽനിന്ന് മൊഡാസ പട്ടണത്തിലേ ക്ക് പോയ യുവതിയുടെ മൃതദേഹം ദിവസങ്ങൾ കഴിഞ്ഞ് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിനിരയായതായി കണ്ടെത്തി. ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന ്നാലെയാണ് വിമൽ ഭർവാഡ്, ദർശൻ ഭർവാഡ്, ജിഗർ പാർമർ എന്നിവരെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാൾ ഒളിവിലാണ്.
പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രകാരം നാലംഗ സംഘം യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്നു വരുത്താൻ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. അതേസമയം, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം െചയ്യപ്പെേട്ടാ എന്നത് സ്ഥിരപ്പെട്ടിട്ടില്ലെന്നും മരണം ശ്വാസംമുട്ടിയാണെന്നും പൊലീസ് പറയുന്നു.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർക്ക് ജീവപര്യന്തം തടവ്
ചെന്നൈ: വടക്കേന്ത്യൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേരെ തഞ്ചാവൂർ മഹിള കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റൊരു പ്രതിക്ക് ഏഴുവർഷത്തെ കഠിനതടവും വിധിച്ചു. തഞ്ചാവൂർ കുംഭകോണം സ്വദേശികളായ എസ്. ദിനേഷ് (24), എം. വസന്ത് (21), എസ്. പുരുഷോത്തമൻ(19), എസ്. അൻപരശൻ (19) എന്നിവരാണ് പ്രതികൾ. ഒാേട്ടാ ഡ്രൈവർ ഗുരുമൂർത്തിയെ ഏഴുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. യുവതിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
2018 ഡിസംബർ ഒന്നിന് രാത്രി 11 മണിക്ക് കുംഭകോണത്ത് ട്രെയിനിറങ്ങിയ ഡൽഹി സ്വദേശിനിയാണ് പീഡനത്തിനിരയായത്.
കുംഭകോണത്ത് ബാങ്ക് ജോലിക്ക് ചേരാൻ എത്തിയതായിരുന്നു ഇൗ 25കാരി. തുടർന്ന് ഹോസ്റ്റലിലേക്ക് ഒാേട്ടാറിക്ഷയിൽ പോകവേ കൂടുതൽ വാടക ഇൗടാക്കുന്നതിനായി ഡ്രൈവർ പല വഴികളിലൂടെയും കറങ്ങി. തുടർന്ന് വഴക്കിട്ട യുവതിയെ ഒാേട്ടാ ഡ്രൈവർ അർധരാത്രി റോഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് അതുവഴി ബൈക്കിലെത്തിയ അജ്ഞാതനോട് ലിഫ്റ്റ് ചോദിച്ച് കയറി. ഇയാൾ നാച്ചിയാർ കോവിൽ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫോണിൽ നൽകിയ വിവരമനുസരിച്ച് മറ്റു മൂന്ന് സുഹൃത്തുക്കളും കുറ്റകൃത്യത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.