മുംബൈ: വിവാഹ വാഗ്ദാനം നൽകിയ യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം വഞ്ചിച്ചതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഓൺലൈൻ വഴി വിഷം വാങ്ങിയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
വിഷാംശം അടങ്ങിയ മരുന്നിനെ സംബന്ധിച്ച് യുവതി ഗൂഗ്ളിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഓർഡർ ചെയ്തത്.
സെപ്റ്റംബർ 28 നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. കല്യാൺ ഡൊംബിസിൽ മുൻസിപ്പൽ കോർപ്പറേഷന്റെ മുൻ ശിവസേന കൗൺസിലറുടെ മകൻ മഹേന്ദ്ര ഭയർ ആണ് പ്രതി.
ബദൽപൂരിൽ വെച്ചാണ് 25കാരിയായ യുവതിയെ മഹേന്ദ്ര ഭയർ ബലാത്സംഗം ചെയ്തത്. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. എന്നാൽ സംഭവത്തിനു ശേഷം വിവാഹത്തെ കുറിച്ച് പ്രതി ഒന്നും പ്രതികരിക്കാത്തതോടെ യുവതി മാനസിക സമ്മർദത്തിലായി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി വിഷം കഴിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇത്തരം വിഷാംശങ്ങളടങ്ങിയ മരുന്നുകൾ ഓൺലൈൻ വഴി ലഭ്യമാണെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.