ന്യൂഡല്‍ഹി: കോവിഡ്-19 പോസിറ്റിവായ പ്രമുഖ ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം പാര്‍ട്ട ിയില്‍ പങ്കെടുത്ത ബി.ജെ.പി എം.പി പാര്‍ലമെൻറ് മന്ദിരത്തിലും രാഷ്ട്രപതി ഭവനിലുമെത ്തിയത് ഭീതി വിതച്ചു. മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനും ബി.ജെ.പി എം. പിയുമായ ദുഷ്യന്ത് സിങ് ലഖ്നോയില്‍ കനികക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് രണ്ടുദിവസം പാര്‍ലമെൻറ് സമ്മേളനത്തില്‍ പങ്കെടുക്കുകയും രാഷ്ട്രപതിക്കും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുമൊപ്പം രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
കോവിഡ്-19 പരിശോധന നടത്താതെ എം.പി സമ്പര്‍ക്ക വിലക്കിലായതോടെ പാര്‍ലമെൻറിലും രാഷ്ട്രപതിഭവനിലും അദ്ദേഹത്തിെൻറ സമീപത്തിരുന്ന എം.പിമാരും കേന്ദ്ര മന്ത്രിമാരും കോവിഡ് ഭീതിയിലായി. ദുഷ്യന്തിെൻറ വിവാദ നടപടിയെ തുടർന്നും പാര്‍ലമെൻറ് സമ്മേളനവുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു.
ബുധനാഴ്ച രാവിലെ നടത്തിയ പ്രഭാതവിരുന്നിെൻറ ചിത്രം രാഷ്ട്രപതി ഭവന് പുറത്തുവിട്ടതില്‍ രാഷ്ട്രപതിക്കു തൊട്ടുപിന്നിൽ ചാരി ദുഷ്യന്ത് സിങ് നില്‍ക്കുന്നുണ്ട്. രാഷ്ട്രപതിയുടെ വലതുഭാഗത്ത് മന്ത്രി രാജ്നാഥ് സിങ്ങും ഇടതുഭാഗത്ത് മന്ത്രി സ്മൃതി ഇറാനിയുമുണ്ട്. 60 വയസ്സിനു മുകളിലുള്ള നിരവധി ബി.ജെ.പി എം.പിമാരും അതിലുണ്ട്. അതിനുശേഷം ദുഷ്യന്ത് പാര്‍ലമെൻറില്‍ രണ്ടുദിവസം എത്തിയിരുന്നു.
ലണ്ടനില്‍നിന്ന് ഒരാഴ്ചമുമ്പ് എത്തി വിമാനത്താവളത്തില്‍ മതിയായ പരിശോധന നടത്താതെ മുങ്ങിയ കനിക കപൂര്‍ തെൻറ യാത്രവിവരം മറച്ചുവെച്ചാണ് ലഖ്നോ പാര്‍ട്ടിയില്‍ അടക്കം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തതെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.