രത്തൻ ടാറ്റ

രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെ തനിക്ക് ആശങ്കപ്പെടത്തക്ക കുഴപ്പമൊന്നും ഇല്ലെന്ന് 86കാരനായ രത്തൻ ടാറ്റ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളുള്ളതിനാൽ സ്ഥിരം ചെക്കപ്പിനായി എത്തിയതാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.

ടാറ്റ സൺസിന്‍റെ ചെയർമാനായി 1991 മാർച്ചിൽ ചുമതലയേറ്റ രത്തൻ ടാറ്റ 2012 ഡിസംബർ വരെ പദവിയിൽ തുടർന്നു. ടാറ്റ ഗ്രൂപ്പിന്‍റെ വിറ്റുവരവ് 2011-12ൽ 100.09 ബില്യൻ യു.എസ് ഡോളറായി വർധിച്ചു, 1991ൽ 10,000 കോടി രൂപയുടെ വിറ്റുവരവായിരുന്നു ഉണ്ടായിരുന്നത്. ഇക്കാലയളവിൽ ഉപ്പ് മുതൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ വരെയുള്ള ബിസിനസുകളിലേക്ക് ടാറ്റ പടർന്നു പന്തലിച്ചു.

Tags:    
News Summary - Ratan Tata in critical condition at Mumbai hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.