ഹൈദരാബാദ്: ഹൈദരാബാദിൽ സൈബർ തട്ടിപ്പിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് ലക്ഷം രൂപ. റിസർവ് ബാങ്കിന്‍റെ ഹൈദരാബാദ് ഓഫിസിലെ മാനേജറായ വനിതക്കാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്.
പണം നഷ്ടപ്പെട്ടതോടെ പരാതിയുമായി യുവതി ഹൈദരാബാദ് സൈബർ ക്രൈം വിങ്ങിനെ സമീപിക്കുകയായിരുന്നു. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥക്ക് അറിയാത്ത നമ്പറിൽനിന്ന് ഫോൺ വിളിയെത്തിയിരുന്നു. തുടർന്ന് സിം കാർഡിന്‍റെ വിവരങ്ങൾ ആവശ്യപ്പെട്ടു. സിം കാർഡിന്‍റെ കാലാവധി ഒക്ടോബറിൽ അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്.
വിളിച്ചയാളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് സിം കാർഡിന്‍റെ കാലാവധി നീട്ടി ലഭിക്കുന്നതിനായി ഉദ്യോഗസ്ഥ ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ഫോൺ വിളി അവസാനിച്ച് നിമിഷങ്ങൾക്കകം ബാങ്കിൽനിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായി കാണിച്ച് എസ്.എം.എസ് സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ താൻ കബളിപ്പിക്കെപ്പട്ടതായി യുവതി മനസിലാക്കുകയായിരുന്നു. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.