മുംബൈ: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടേതടക്കം വൻ തുകയുടെ കുടിശ്ശിക രാജ്യ ത്തെ ബാങ്കുകൾ എഴുതിത്തള്ളിയതായി റിസർവ് ബാങ്കിെൻറ വെളിപ്പെടുത്തൽ. വജ്ര വ്യാപാരി മെഹുൽ ചോക്സി, മദ്യവ്യാപാരി വിജയ് മല്യ എന്നിവരുടേതടക്കം അമ്പത് കമ്പനികളുടെ പ േരിലുള്ള 68,607 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ബാബ രാംദേവിെൻറ കമ്പനിയുടെ കു ടിശ്ശികയും ഇതിൽപ്പെടും. കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്. പ്രമുഖ വിവ രാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് റിസർവ് ബാങ്കിെൻറ പൊതു വിവര ഒാഫിസർ അഭയ് കുമാറാണ് മറുപടി നൽകിയത്.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ചെങ്കിലും ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാകുറും മറുപടി നൽകിയിരുന്നില്ലെന്നും ഇതേതുടർന്നാണ് താൻ റിസർവ് ബാങ്കിനെ സമീപിച്ചതെന്നും സാകേത് പറഞ്ഞു.
മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി െജംസ് (5,492 കോടി) അടക്കം ഇവരുടെ മൂന്ന് കമ്പനികളുടെ കുടിശ്ശിക 8,048 കോടി രൂപയാണ്. ഇവരാണ് തുക എഴുതിത്തള്ളിയവരുടെ പട്ടികയിൽ ഒന്നാമത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 15,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്സി. മോദി ലണ്ടനിലും ചോക്സി ആൻറിഗ്വ ആൻഡ് ബാർബഡോസ് ദ്വീപ് രാജ്യത്തുമാണ് ഇപ്പോൾ കഴിയുന്നത്.
സന്ദീപ് ജുഞ്ചുൻവാല, സഞ്ജയ് ജുഞ്ചുൻവാല എന്നിവരുടെ ആർ.ഇ.െഎ അഗ്രോ കമ്പനിയുടെ പേരിലുള്ള 4,314 കോടി, ജതിൻ മേത്തയുടെ വിൻസം ഡയമണ്ട് ആൻഡ് ജ്വല്ലറി യുടെ 4,076 കോടി, കാൺപുരിലെ കോത്താരി ഗ്രൂപ്പിെൻറ റോട്ടോമാക് പേന കമ്പനിയുടെ 2,850 കോടി എന്നിവയും എഴുതിത്തള്ളിയതിൽപ്പെടുന്നു.
ബാബ രാംദേവിെൻറ രൂചി സോയ 2,212 കോടിയാണ് തിരിച്ചടക്കാനുണ്ടായിരുന്നത്. ഇതും കിട്ടാക്കടമായി. വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിെൻറ 1,943 കോടി, പഞ്ചാബിലെ കുഡോസ് കെമി 2236 കോടി, സൂം ഡെവലപ്പേഴ്സ് 2012 കോടി വീതവും തിരിച്ചടക്കാനുണ്ട്. 1000 കോടിയുടെ കുടിശ്ശിക വരുത്തിയത് 18 കമ്പനികളാണ്. 1000 കോടിയിൽ താഴെ വിഭാഗത്തിൽ 25 കമ്പനികളും. വലിയ കുടിശ്ശികക്കാരായ 50 കമ്പനികളിൽ ആറും വജ്ര വ്യാപാരികളാണ്.
കുടിശ്ശിക വരുത്തിയ പല കമ്പനികൾക്കുമെതിരെ സി.ബി.ഐ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.