ബി.​െജ.പി​െയ പരാജയപ്പെടുത്താൻ ബി.എസ്​.പിക്ക്​​ സീറ്റുകൾ വിട്ടുകൊടുക്കും - അഖിലേഷ്​

ന്യൂഡൽഹി: വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുത്താനായി ചില സീറ്റുകൾ ബി.എസ്​.പിക്ക്​ വിട്ടുനൽകാൻ തയാറാണെന്ന്​ സമാജ്​വാദി പാർട്ടി പ്രസിഡൻറ്​ അഖിലേഷ്​ യാദവ്​. 

ബി.എസ്​.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്​. ആ സഹകരണം തുടരാനാണ്​ ആഗ്രഹം. രണ്ടോ നാലോ സീറ്റുകൾ ബി.എസ്​.പിക്ക്​ വിട്ടുകൊടുക്കാനും തയാറാണ്​. ബി.എസ്​.പിയുമായി ചേർന്ന്​ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ്​ പറഞ്ഞു. 

കഴിഞ്ഞ കൈരാന, ഗൊരഖ്​പൂർ, ഫൂൽപൂർ ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വിജയം നേടിയിരുന്നു. ഇൗ കൂട്ടുകെട്ട്​ എത്രകാലം തുടരുമെന്നതായിരുന്നു​ സംശയം. എന്നാൽ എന്ത്​ ത്യാഗം സഹിച്ചും സഖ്യം തുടരുമെന്നതി​​​​െൻറ സൂചനയാണ്​ അഖിലേഷ്​ നൽകിയത്​. 

ബി.ജെ.പി​െയ തകർക്കുകയെന്ന ലക്ഷ്യം വെച്ച്​ വിവിധപാർട്ടികൾ മഹാ സഖ്യം രൂപീകരിക്കണം. നാമെങ്ങനെ സഖ്യത്തിലാകും എന്നാണ്​ അവർ അത്​ഭുതപ്പെടുന്നത്​. എന്നാൽ നാം ഒരുമിച്ച്​ പ്രവർത്തിച്ച്​ ബി.ജെ.പിയെ തകർക്കുമെന്നും അഖിലേഷ്​ പറഞ്ഞു. 


 

Tags:    
News Summary - Ready to Sacrifice Few Seats for BSP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.