കാർഷിക നിയമങ്ങൾ പിൻവലിക്കണം; കേന്ദ്രവുമായി ചർച്ചക്ക്​ തയാറെന്ന്​ ടികായത്ത്​

​ന്യൂഡൽഹി: മൂന്ന്​ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചായിരിക്കണം ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാതെ പ്രക്ഷോഭ സ്​ഥലങ്ങളിൽനിന്ന്​ മടങ്ങില്ലെന്നും ടികായത്ത്​ കൂട്ടിച്ചേർത്തു. മൊഹാലിയിൽ വെച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയായ ഭഗത്​ സിങ്ങി​െൻറ ബന്ധു അഭയ്​ സിങ്​ സന്ധുവി​െൻറ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ ബാധിച്ച്​ സന്ധു ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചിരുന്നു.

'സർക്കാർ ഞങ്ങളമായി ചർച്ച​ നടത്താൻ ​ആഗ്രഹിക്കുന്നുവെങ്കിൽ സംയുക്ത കിസാൻ മോർച്ചയും ചർച്ചക്ക്​ തയാറാണ്​' -ടികായത്ത്​ പറഞ്ഞു. ചർച്ച കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത പ്രക്ഷോഭം ഡൽഹി അതിർത്തിയിൽ തുടരുകയാണ്​. 2020 നവംബറിൽ തുടങ്ങിയ പ്രക്ഷോഭം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്​ കർഷകർ. കർഷകരും കേന്ദ്രവും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. 

Tags:    
News Summary - Ready to resume talks with Centre over farm laws BKU leader Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.