ബംഗളുരു: ബംഗളുരുവിൽ കഴിയുന്ന മധ്യപ്രദേശിലെ വിമത എം.എൽ.എമാരുടെ തിരിച്ച് പോക്ക് ഇന്നുണ്ടായില്ല. രാജിക്കത്ത ് നൽകിയ ആറു മന്ത്രിമാരോടും ഏഴ് എം.എൽ.എമാരോടും നേരിൽ കാണാൻ സ്പീക്കർ എൻ.പി പ്രജാപതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകുന്നേരം വിമാനം കയറേണ്ടിയിരുന്ന എം.എൽ.എമാർ കേന്ദ്ര സേനയുടെ സുരക്ഷ വേണമെന്ന് പറഞ്ഞ് യാത്ര മാറ്റിവെക്കുകയായിരന്നു.
വിമാനത്താവളത്തിന് സമീപം ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ഒരുമിച്ച് കൂടിയിരുന്നു. വലിയ പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
വിമത എം.എൽ.എമാരും മന്ത്രിമാരും തങ്ങളുടെ കൂടിക്കാഴ്ചക്ക് േകന്ദ്ര സേനയുടെ (സി.ആർ.പി.എഫ്) സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പ്രജാപതിക്ക് കത്ത് നൽകി. മന്ത്രിമാരോട് ഇന്നും എം.എൽ.എമാരോട് നാളെയും കൂടിക്കാഴ്ചക്ക് എത്താനാണ് സ്പീക്കർ നേരത്തെ നോട്ടീസ് നൽകിയിരുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന എം.എൽ.എമാരും മന്ത്രിമാരും കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജിക്കത്ത് സ്പീക്കർക്ക് ഇ മെയിൽ ചെയ്തത്. എം.എൽ.എമാരുടെ രാജി കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജി സ്വീകരിക്കുന്നതിൻെറ മുമ്പ് എം.എൽ.എമാരെ നേരിൽ കാണണമെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു.
ഇതിനിടെ വിമത പക്ഷത്തുള്ള മന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കമൽനാഥ് ഗവർണർക്ക് കത്ത് നൽകി. എന്നാൽ, ഈ കത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.