ന്യൂഡൽഹി: കോവിഡ് കാലത്ത് പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന എന്ന പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഔപചാരിക മേഖലയെ ഉദ്ദേശിച്ചുള്ള പദ്ധതിക്ക് നടപ്പുവർഷം 1,584 കോടി രൂപ നീക്കിവെച്ചതായി തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്വാർ പറഞ്ഞു. 2023 മാർച്ച് വരെയുള്ള കാലത്തേക്ക് ആകെ 22,810 കോടി വകയിരുത്തി.
ആത്മനിർഭർ പാക്കേജായി ഏതാനും ആഴ്ചകൾക്കു മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണ് കേന്ദ്രമന്ത്രിസഭ ഔപചാരികമായി അംഗീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ അടുത്ത ജൂൺ 30 വരെ പുതിയ തൊഴിൽ നൽകുന്ന തൊഴിലുടമകൾക്ക് സർക്കാർ ഇളവു നൽകും.
പ്രതിമാസം 15,000 രൂപയിൽ കവിയാത്ത വേതനമുള്ള തൊഴിലാളിയുടെ 12 ശതമാനം വീതമുള്ള തൊഴിലാളി-തൊഴിലുടമ ഇ.പി.എഫ് വിഹിതം രണ്ടു വർഷത്തേക്ക് സർക്കാർ ആധാർ മുഖേന അക്കൗണ്ടിലേക്ക് അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.