മാർച്ചിൽ രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്; മഴയും കുറഞ്ഞു

ന്യൂഡൽഹി: കഴിഞ്ഞ 122 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന ചൂടാണ് മാർച്ചിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി). രാജ്യത്തെ മിക്കയിടങ്ങളിലും കടുത്ത ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്തു. മഴ ലഭ്യതയും കുറവായിരുന്നു.

രാജ്യത്ത് ആകെ 8.9 മില്ലിമീറ്റർ മഴയാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. ഇത് ദീർഘകാലമായി ലഭിക്കുന്ന ശരാശരി മഴയായ 30.4 മില്ലിമീറ്ററിനെക്കാൾ 71 ശതമാനം കുറവാണ്. 1909ൽ 7.2 മില്ലിമീറ്ററും 1908ൽ 8.7 മില്ലിമീറ്ററുമായിരുന്നു മഴലഭ്യത. 1901നു ശേഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ മഴയാണ് മാർച്ചിൽ രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മെഡിറ്ററേനിയൻ മേഖലയിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സജീവമാകാത്തതാണ് മഴ കുറയാൻ കാരണം. ഇത് ഉയർന്ന ചൂടിനും കാരണമായി. മാർച്ചിൽ 33.10 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. കഴിഞ്ഞ 122 വർഷത്തിനിടെ ഇതാദ്യമാണ് ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതെന്ന് ഐ.എം.ഡി വിലയിരുത്തി. 2010 മാർച്ചിൽ 33.09 ഡിഗ്രി സെൽഷ്യസായിരുന്നു.

Tags:    
News Summary - Record heat recorded in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.