ജയ്പുർ: സ്ത്രീസുരക്ഷയുടെ പേരിൽ സർക്കാറിനെ വിമർശിച്ചതിന് പുറത്താക്കപ്പെട്ട മന്ത്രി ‘രഹസ്യങ്ങളുടെ ചുവന്ന ഡയറി’യുമായി എത്തിയത് നിയമസഭയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. മുൻ മന്ത്രിയും ഉദ്‍യപൂർവതി എം.എൽ.എയുമായ രാജേന്ദ്ര ഗുദ്ധയാണ് സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങളുള്ളതെന്ന് അവകാശപ്പെടുന്ന ഡയറിയുമായി എത്തിയത്.
ശൂന്യവേളയിൽ സ്പീക്കർ സി.പി. ജോഷിയുടെ ചെയറിനടുത്തെത്തിയ ഗുദ്ധ ഡയറി ഉയർത്തിക്കാട്ടി അദ്ദേഹവുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തുടർന്ന് തന്റെ ചേംബറിൽ എത്താൻ സ്പീക്കർ നിർദേശിച്ചു. അൽപസമയം കഴിഞ്ഞ് പാർലമെന്ററി കാര്യമന്ത്രി ശാന്തി ധാരിവാൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഗുദ്ധ അദ്ദേഹത്തിന്റെ അടുത്തേക്ക് പാഞ്ഞടുത്തു. ഇതോടെ കോൺഗ്രസ് എം.എൽ.എ റഫീഖ് ഖാൻ ഗുദ്ധയെ തള്ളിമാറ്റി. ഇതോടെ ബഹളവുമായി ബി.ജെ.പി എം.എൽ.എമാർ പ്രതീകാത്മക ചുവന്ന ഡയറികളുമായി ഏഴുന്നേറ്റു. ബഹളത്തിൽ മുങ്ങിയതോടെ രണ്ടുമണിവരെ സഭ നിർത്തിവെച്ചു. അതേസമയം, മോശം പെരുമാറ്റത്തിന് രാജേന്ദ്ര ഗുദ്ധയെയും ബി.ജെ.പി എം.എൽ.എ മദൻ ദിലാവാറിനെയും നിയമസഭയിൽനിന്ന് സ്പീക്കർ സസ്‌പെൻഡ് ചെയ്തു..
ആർ.ടി.ഡി.സി ചെയർമാൻ ധർമേന്ദ്ര റാത്തോഡിന്റെ വസതിയിൽ നടത്തിയ ആദായനികുതി റെയ്ഡിനിടെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നിർദേശപ്രകാരം ഡയറി സുരക്ഷിതമായി മാറ്റിയതെന്ന് -ഗുദ്ധ പറഞ്ഞു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.