ലക്നോ: മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടു വരുന്നതിനായി യു.പി സർക്കാറിെൻറ പുതിയ നീക്കം വിവാദത്തിൽ. മാധ്യമ പ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് യു.പിയിലെ ലളിത്പുർ ജില്ലാ ഭരണകൂടത്തിെൻറ ഉത്തരവ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കീഴിലുള്ള സംസ്ഥാന വാർത്താ വിതരണ വകുപ്പിൽ ജില്ലയിലെ മാധ്യമപ്രവർത്തകരുടെ വാട്സ് ആപ്പ്് ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർ െഎ.ടി ആക്ട് പ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
ഗ്രൂപ്പിെൻറ അഡ്മിൻമാർ ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങൾ വകുപ്പിന് ൈകമാറണം. അഡ്മിെൻറ ആധാർ കാർഡിെൻറയും മറ്റ് രേഖകളുടെയും പകർപ്പും രാജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഒരു ജില്ലയിൽ മാത്രമാണ് ഉത്തരവ് വന്നതെങ്കിലും സംസ്ഥാന വ്യാപകമായി ഇതിനെതിെര പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും തികച്ചും പ്രാദേശികമായ നിർദേശം മാത്രമാണെന്നും സംസ്ഥാന വാർത്താ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അവ്നീഷ് അവസ്തി പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയം പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഉത്തരവ് വ്യാജ വാർത്തകൾ തടയുന്നതിെൻറ ഭാഗമായാണെന്ന് ജില്ലാ അധികൃതർ ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.