വോഡഫോൺ-​െഎഡിയക്ക്​ കേന്ദ്രം 833 കോടി നൽകണം -സുപ്രീംകോടതി

ന്യൂഡൽഹി: വോഡഫോൺ-​െഎഡിയക്ക്​ ആദായ നികുതി റീഫണ്ട്​ ഇനത്തിൽ 833 കോടി നൽകണമെന്ന്​ സുപ്രീംകോടതി. കടക്കെണിയിലായ കമ്പനിക്ക്​ ആശ്വാസം നൽകുന്നതാണ്​ കോടതി ഉത്തരവ്​. എ.ജി.ആർ കുടിശികയിൽ 7,854 കോടി വോഡഫോൺ-​െഎഡിയ കേന്ദ്രസർക്കാറിന്​ നൽകിയിട്ടുണ്ട്​. ഇനിയും എ.ജി.ആർ ഇനത്തിൽ വോഡഫോൺ കേന്ദ്രസർക്കാറിന്​ പണം നൽകാനുള്ള സാഹചര്യത്തിലാണ്​ സുപ്രീംകോടതിയുടെ നിർദേശം

ആദായ നികുതി റീഫണ്ട്​ എ.ജി.ആർ കുടിശികയിൽ വരവുവെച്ചുവെന്നായിരുന്നു വകുപ്പ്​ കമ്പനിയെ അറിയിച്ചത്​. എന്നാൽ, ഇൗ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പണം തടഞ്ഞുവെക്കാൻ ആദായ നികുതി വകുപ്പിന്​ അധികാരമില്ലെന്ന്​ കോടതി നിരീക്ഷിച്ചു.

റീഫണ്ട്​ ഇനത്തിൽ ലഭിക്കാനുള്ള 1,000 ​േകാടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ബോംബെ ഹൈകോടതിയെയാണ്​ വോഡഫോൺ ആദ്യം സമീപിച്ചത്​. 833 കോടി വോഡഫോണിന്​ നൽകണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്​. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 

Tags:    
News Summary - Relief For Vodafone As Top Court Orders Centre To Refund 833 Crore-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.