നിർബന്ധിത മതപരിവർത്തനം; ഗുജറാത്തിൽ നാല് പേർ കൂടി അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിൽ ഹിന്ദുഗോത്രവർഗക്കാരെ നിർബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബറൂച്ചിലെ അമോദ് താലൂക്കിൽ താമസിക്കുന്ന അബ്ദുൾ സമദ് ദാവൂദ്, ഷബീർ മുഹമ്മദ് പട്ടേൽ, ഹസൻ ഇബ്രാഹിം പട്ടേൽ, ഇസ്മായിൽ യാക്കൂബ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ 14 പേരെ അറസ്റ്റ് ചെയ്തതായി ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു.

മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഗോത്രവർഗക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസിയായ പ്രവീൺ വാസവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സമാനമായി ഈ മാസം ഉത്തർപ്രദേശിലെ അസംഗഢിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാകേഷ് കുമാർ, അജയ് കുമാർ, റീതാ ദേവി, ഗീത എന്നിവരെയാണ് അസംഗഢ് പൊലീസ് കേസിൽ അറസ്റ്റ് ചെയതത്. പണം നൽകി ഇവർ പ്രദേശവാസികളെ മതം പരിവർത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.

Tags:    
News Summary - Religious conversion case: Police arrest four more accused in Gujarat's Bharuch, probe underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.