‘‘നിങ്ങളോട് ക്രൂരത കാണിച്ചവരോടും ദയാലുവായിരിക്കുക’’; പിതാവിനെ സ്​മരിച്ച്​ പ്രിയങ്ക

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനത്തിൽ പിതാവി​നെ അനുസ്​മരിച്ച്​ പ്രിയങ്ക ഗാന്ധി. പിതാവ്​ ജീവിതത്തിൽ പകർന്ന പാഠങ്ങൾക്കൊപ്പം പിതാവി​​​​​​െൻറ കൂടെയുള്ള അവസാന ചിത്രവും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു. 

" നിങ്ങളോട് ക്രൂരതകാണിച്ചവരോടും ദയാലുവായിരിക്കുക. ജീവിതം എത്ര അനീതിയാണെന്ന്​ നിങ്ങൾ സങ്കൽപ്പിച്ചാലും അങ്ങനെയല്ലെന്ന് അറിയുക.  ആകാശം എത്ര ഇരുണ്ടതായാലും, കൊടുങ്കാറ്റ് എത്ര ഭീതിപ്പെടുത്തുന്നതായാലും മുന്നോട്ടുനന്നെ കുതിക്കുക.കരുത്തുറ്റ ഹൃദയത്തെ വളർത്തുക. എത്ര ​​േക്ലശകരമുള്ളതാണെങ്കിലും അതിൽ സ്​നേഹം നിറക്കുക. ഇതാണ്​ അഛ​​​​​​െൻറ ജീവിതത്തിൽ നിന്നുള്ള സമ്മാനങ്ങൾ - പ്രിയങ്ക ഫേസ്​ബുക്കിൽ കുറിച്ചു.

അഛനോടൊപ്പമുള്ള അവസാന ചിത്രം. പ്രിയങ്ക ഫേസ്​ബുക്കിൽ പങ്കുവെച്ചത്​
 

​ദേശാഭിമാനിയും വിശാലഹൃദയനും നിസ്വാർഥനുമായ പിതാവി​​​​​​​െൻറ മകനായതിൽ അഭിമാനിക്കുന്നുവെന്ന്​ രാഹുൽ ഗാന്ധി നേരത്തേ അനുസ്​മരണ സന്ദേശത്തിൽ പറഞ്ഞിരുന്നു. 
 

Tags:    
News Summary - Remembering Rajiv Gandhi: Priyanka tweets her last picture with father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.